കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അമ്പയറോട് കയര്‍ത്ത ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്കും സഹപരിശീലകനുമെതിരെ നടപടി. ക്യാപ്റ്റന്‍ ഋഷഭ് പന്തിനും സഹപരിശീലകന്‍ പ്രവീണ്‍ ആംറെയ്ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കണം.
ഇതോടൊപ്പം ഗ്രൗണ്ടിലിറങ്ങി അമ്പയറോട് തര്‍ക്കിച്ച ആംറെയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കി. പന്തിനൊപ്പം നിന്ന് തര്‍ക്കിച്ച ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ താക്കൂറിന് 50 ശതമാനം മാച്ച് ഫീ പിഴ ശിക്ഷയും വിധിച്ചു.
Comments are closed for this post.