ഓഡിയോ കോൾ പോലെ തന്നെ ആളുകൾ ഇപ്പോൾ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് വീഡിയോ കോളുകളും. വീഡിയോ കോൾ വിളിക്കാൻ നിരവധി ആപ്പുകൾ നിലവിലുണ്ടെങ്കിലും കൂടുതൽ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് വാട്‌സ്ആപ്പ് വീഡിയോ കോള്‍. എളുപ്പത്തിൽ കണക്റ്റ് ചെയ്യാം എന്നാതാണ് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് സംസാരിക്കുന്നതിന് വാട്‌സ്ആപ്പ് വീഡിയോ കോള്‍ കൂടുതലായി ഉപയോഗിക്കാൻ കാരണം.
എന്നാൽ വാട്‌സ്ആപ്പ് വഴി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മറ്റു ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന് ചില പരിമിതികൾ ഉണ്ടായിരുന്നു. ഇതിന് വാട്‌സ്ആപ്പ് തന്നെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഫീച്ചര്‍ ഇപ്പോൾ ലഭ്യമാകുക. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഫീച്ചർ ഇപ്പോൾ മുഴുവന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്.
വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന പിക്ചര്‍- ഇന്‍- പിക്ചര്‍ മോഡ് ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ മറ്റു ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍.
നിലവില്‍, വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മറ്റു ആപ്പുകള്‍ ഉപയോഗിച്ചാൽ വീഡിയോ കോള്‍ ബാക്ക്ഗ്രൗണ്ടില്‍ താത്കാലികമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പുതിയ ഫീച്ചര്‍ വഴി ഈ തടസം ഒഴിവാകും. ആപ്പ് സ്റ്റോറില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. വൈകാതെ ആൻഡ്രോയിഡ് ഫോണിലും ഈ ഫീച്ചർ ലഭ്യമാകും.
Comments are closed for this post.