2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐപിഎ ക്‌ളസ്റ്റര്‍-8 ബികണക്റ്റ് 2023: സംരംഭക സംഗമവും ബിസിനസ് പ്രദര്‍ശനവും വേറിട്ടതായി

   

ദുബായ്: ദുബായ് കേന്ദ്രമായ മലയാളി ബിസിനസ് കൂട്ടായ്മ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) ക്‌ളസ്റ്റര്‍-8 ആഭിമുഖ്യത്തില്‍ ‘ബികണക്റ്റ് 2023’ എന്ന പേരില്‍ സംരംഭക സംഗമവും ബിസിനസ് പ്രദര്‍ശനവും സംഘടിപ്പിച്ചു. നെറ്റ്‌വര്‍ക്കിംഗുകളിലൂടെ മലയാളി ബിസിനസുകാര്‍ക്ക് സംരംഭക മേഖലയെ കുറിച്ച് കൂടുതലടുത്തറിയാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ട് നടത്തിയ പരിപാടി ഉള്ളടക്കം കൊണ്ടും സംഘാടന മികവു കൊണ്ടും വേറിട്ടതായി മാറി.
അബൂ ഹയ്ല്‍ അല്‍ സാഹിയ ഹാളില്‍ നടന്ന പരിപാടിയില്‍ 250ലധികം സംരംഭകരും പ്രൊഫഷണലുകളും പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ക്‌ളസ്റ്റര്‍-8 ഹെഡുമായ ഷാഫി നെച്ചിക്കാട്ടില്‍ സ്വാഗതം പറഞ്ഞ സംഗമം യുഎഇ മുന്‍ പരിസ്ഥിതി-ജല വിഭവ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്‍ദി ഉദ്ഘാടനം ചെയ്തു. ബിസിനസ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എ.കെ ഫൈസല്‍ നിര്‍വഹിച്ചു. ഐപിഎ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക് അധ്യക്ഷനായി. രാജ് ഗ്രൂപ് ചെയര്‍മാന്‍ മുസ്തഫ സാസ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ബിസിനസ് കമ്യൂണിറ്റി പ്രതിനിധികള്‍, ഐപിഎ സഹ സ്ഥാപകന്‍ ഷാഫി അല്‍ മുര്‍ഷിദി, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, ഐപിഎ ഡയറക്ടര്‍ ബോര്‍ഡ് അംഗം കബീര്‍ ടെല്‍കോണ്‍, ട്രഷറര്‍ ശിഹാബ് തങ്ങള്‍, മുന്‍ ചെയര്‍മാന്‍മാരായ സഹീര്‍ സ്റ്റോറീസ്, ഷംസുദ്ദീന്‍ നെല്ലറ, വി.കെ ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ്, സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്മദ്, ബ്‌ളൂഡോട്ട് എംഡി നിജില്‍ ഇബ്രാഹിം കുട്ടി, ക്യാമറൂണ്‍ മീഡിയ പ്രൊഡക്ഷന്‍ കോചെയര്‍മാന്‍ ഫൈസല്‍ ഇബ്രാഹിം, അയ്യൂബ് കല്ലട തുടങ്ങിയവവരും സംബന്ധിച്ചു. നൂതന ബിസിനസ് സാധ്യതകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ബിസിനസ് എക്‌സിബിഷന്‍. റോബോട്ടിക്‌സും മെഷീന്‍ ലേണിംഗും ഐഒടിയുമടക്കം പ്രയോജനപ്പെടുത്താവുന്ന പുത്തന്‍ സാധ്യതകള്‍ സംബന്ധിച്ച പ്രദര്‍ശനം പ്രയോജനപ്രദമായി. ബിസിനസ് ട്രെന്‍ഡുകള്‍, നെറ്റ്‌വര്‍ക്കിംങ്, പുതിയ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി.
ചടങ്ങില്‍ സംരംഭകരുടെ വിവിധ പദ്ധതികളുടെ ലോഗോയും പ്രകാശനം ചെയ്തു. ഷിറാസ്, അനില്‍ കുമാര്‍, എഞ്ചി.യാസിര്‍, ബഷീര്‍ ബെല്ലോ, തോമസ് ഈപ്പന്‍, ഷൈജു, നബീല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.