2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐപിഎല്ലിന്റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ, ആദ്യ മത്സരം സെപ്തംബര്‍ 19ന്

കൊവിഡ് പ്രതിസന്ധികള്‍ മൂലം യു.എ.ഇയിലേക്ക് മാറ്റിയ ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ മത്സരക്രമം പുറത്തിറക്കി ബി.സി.സി.ഐ. ആദ്യ മത്സരം സെപ്തംബര്‍ 19ന് അബൂദബിയിലാണ്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.ഡ്രീം ഇലവനാണ് ഇത്തവണത്തെ ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാര്‍.

രണ്ടാമത്തെ മത്സരം സെപ്തംബര്‍ 20ന് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സാണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബൈയിലാണ്. അടുത്ത രണ്ട് മത്സരങ്ങള്‍ യഥാക്രമം ഷാര്‍ജ, അബൂദബി എന്നീ വേദികളില്‍ നടക്കും. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബൂദബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.