2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം കൊടി സുനിയിലേക്ക്!!

കോഴിക്കോട്: കൊയിലാണ്ടിയില്‍ അഷറഫ് എന്ന യുവാവിനെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കൊടി സുനിയിലേക്ക്. അഷ്റഫിന്റെ ഫോണിലെ കൊടിസുനിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം പുറത്ത്. സ്വര്‍ണം തട്ടിയെടുത്തത് കണ്ണൂര്‍ സംഘമാണെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് കൊടി സുനി ഇപ്പോഴുള്ളത്.

കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാന്‍ കണ്ണൂര്‍ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം മുക്കിയതാണെന്ന് ഭീഷണി മുഴക്കിയാണ് കൊടുവള്ളി സംഘം അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഒരു ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിക്കൊണ്ട് പോയതാണെന്ന് പല തവണ പറഞ്ഞു എങ്കിലും, കൊടുവള്ളിയിലെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ട് പോയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു.

താന്‍ സ്വര്‍ണക്കടത്ത് ക്യാരിയര്‍ ആയിരുന്നു എന്നും അഷറഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ട് കിലോയാണ് കഴിഞ്ഞ മാസം റിയാദില്‍ നിന്ന് വന്ന അഷ്റഫ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്ന് അറിയില്ലെന്ന് അഷ്റഫ് പൊലിസിനോട് പറഞ്ഞു.

   

അഷ്‌റഫിനെ തട്ടികൊണ്ടുപോയ കേസാണ് പൊലിസ് പ്രധാനമായും അന്വേഷിക്കുന്നത്. പൊലിസ് നടപടിക്രമങ്ങള്‍ കഴിഞ്ഞ ഉടനെ അഷ്‌റഫിനെ കസ്റ്റംസിന് കൈമാറും. ബാക്കിയുള്ള കേസിന്റെ അന്വേഷണച്ചുമതല കസ്റ്റംസിനാണ്. അഷ്‌റഫിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കൊടുവള്ളി സംഘത്തിലെ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.