2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കൊന്നൊടുക്കിയത് 10000 ത്തോളം സാധാരണക്കാരെ, അതില്‍ 5000ത്തോളം കുഞ്ഞുങ്ങള്‍; ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് ഓശാന പാടുകയാണ് ലോക നേതാക്കള്‍’ പ്രിയങ്ക ഗാന്ധി

‘കൊന്നൊടുക്കിയത് 10000 ത്തോളം സാധാരണക്കാരെ, അതില്‍ 5000ത്തോളം കുഞ്ഞുങ്ങള്‍; ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്ക് ഓശാന പാടുകയാണ് ലോക നേതാക്കള്‍’ പ്രിയങ്കാ ഗന്ധി

ന്യൂഡല്‍ഹി: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ലോക നേതാക്കള്‍ മൊനം പാലിക്കുന്നതിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകനേതാക്കള്‍ ഫലസ്തീനില്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുകയാണെന്ന് വിമര്‍ശിച്ച അവര്‍ ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എക്‌സില്‍ കുറിച്ചു.

‘ഫലസ്തീനില്‍ 10000ത്തോളം സാധാരണക്കാര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര അപമാനകരവുമാണ്. ഇതില്‍ 5000വും കുട്ടികളാണെന്നതാണ് ഉള്‍ക്കൊള്ളാനാവാത്ത മറ്റൊരു കാര്യം. കുടുംബങ്ങള്‍ ഒന്നാകെ കൊല്ലപ്പെടുന്നു, ആശുപത്രികളും ആംബുലന്‍സുകളും ബോംബ് ആക്രമണത്തില്‍ തകര്‍ക്കപ്പെടുന്നു… അഭയാര്‍ഥി ക്യാംപുകളെ പോലും അവര്‍ വെറുതെ വിടുന്നില്ല. എന്നിട്ടും സ്വതന്ത്രലോകത്തെ നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍ ഫലസ്തീനിലെ വംശഹത്യക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കുന്നത് തുടരുകയാണ്.

ധാര്‍മികമായി അല്‍പമെങ്കിലും അധികാരം ബാക്കിയുണ്ടെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം’ എക്‌സില്‍ പ്രിയങ്ക കുറിച്ചു. വെടിനിര്‍ത്തല്‍ വിഷയത്തിലെ അവസാന പടിയാണെന്നും അവര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

   

ഫലസ്തീന്‍ വിഷയത്തില്‍ ഇതാദ്യമായാണ് പ്രിയങ്ക നിലപാട് തുറന്നു പറയുന്നത്. രാഹുല്‍ ഗാന്ധി നേരത്തേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗസ്സയിലെ കൂട്ടക്കുരുതി മനുഷ്യത്വരഹിതമെന്നും നിരപരാധികളായ ഇസ്‌റാഈലികളെ കൊന്ന ഹമാസിന്റെ നടപടി അപലപനീയമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.