
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ തേടി രാജ്യാന്തര അന്വേഷണ ഏജന്‍സി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഫൈസല്‍ ഫരീദിനെ പിടികൂടുന്നത് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടി കേസ് അമ്പേഷിക്കുന്ന എന്‍.ഐ.എ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. എല്ലാ രാജ്യങ്ങളിലെയും വിമാനത്താവങ്ങളില്‍ ഇന്റര്‍പോളിന്റെ സന്ദേശം എത്തും.
ഇതോടെ ഫൈസല്‍ ഫരീദിന് രക്ഷപ്പെടാനുള്ള മാര്‍ഗം അടയ്ക്കാമെന്നാണ് എന്‍.ഐ.എ കരുതുന്നത്. നിലവില്‍ ദുബൈ പൊലിസിന്റെ നിരീക്ഷണത്തിലാണ് ഫൈസല്‍ എന്നു വിവരമുണ്ട്. ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതോടെ ദുബൈ പൊലിസ് ഇയാളെ പിടികൂടിയേക്കും.
ദുബൈയില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുന്നയാള്‍ ഫൈസലാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ഇയാളുടെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
Comments are closed for this post.