2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ വിദ്യാര്‍ഥികള്‍ക്ക് ലോകബാങ്കിന് കീഴില്‍ ഇന്റേണ്‍ഷിപ്പ്; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാം

വിദേശ വിദ്യാര്‍ഥികള്‍ക്ക് ലോകബാങ്കിന് കീഴില്‍ ഇന്റേണ്‍ഷിപ്പ്; ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട പ്രോഗ്രാമുകളെക്കുറിച്ച് കൂടുതലറിയാം

മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉയര്‍ന്ന ശമ്പളവും മുന്നില്‍ കണ്ടുകൊണ്ടാണ് പല ഇന്ത്യന്‍ വിദ്യാര്‍ഥികളും വിദേശ ക്യാമ്പസുകള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

പഠനം പൂര്‍ത്തിയാക്കി നല്ലൊരു ജോലിയാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പഠന കാലയളവില്‍ ലാഭകരമായ ഇന്റേണ്‍ഷിപ്പുകള്‍ നേടിയെടുക്കുക എന്നത്. ഇത്തരത്തിലുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് ജോലിയെപ്പറ്റിയുള്ള പുതിയ വീക്ഷണങ്ങളും അനുഭവ സമ്പത്തും നല്‍കുന്നവയാണ്. അതേസമയം ഇവ സാമ്പത്തികമായി ലാഭകരവും, അക്കാദമിക് ഗുണമുള്ളതും, നിങ്ങളുടെ പഠന മേഖലയില്‍ കാര്യമായ അനുഭവ സമ്പത്ത് നേടിയെടുക്കാന്‍ സഹായിക്കുന്നതുമാവണം. അത്തരത്തില്‍ വിദേശത്ത് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിഗണിക്കാവുന്ന ഇന്റേണ്‍ഷിപ്പ് അവസരങ്ങളെ കുറിച്ച് Swadesh inc. സി.ഇ.ഒയായ പ്രതീക് സൈ്വന്‍ തയ്യാറാക്കിയ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം.

Research in industrial Projects (RIPS)
ലിസ്റ്റില്‍ ആദ്യം വരുന്നത് യു.എസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഇന്റേണ്‍ഷിപ്പാണ്. ഗണിതത്തിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് യോഗ്യത. കോഴ്‌സ് കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയും സഹ സ്ഥാപനങ്ങളും നടത്തുന്ന അന്താരാഷ്ട്ര ഗവേഷണ പ്രോഗ്രാമുകളുടെ ഭാഗമാവാം. യാത്ര, താമസം, ഭക്ഷണം എന്നവക്കായി 3800 ഡോളറിന്റെ സ്‌റ്റൈപ്പന്റും ലഭിക്കും.

Caltech Summer Undergraduate Research Fellowships (SURF)
എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്. എഞ്ചിനീയങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയ മികച്ച അക്കാദമിക് റിസള്‍ട്ടുള്ള വിദ്യാര്‍ഥികള്‍ക്കാണ് യു.എസിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്ന പ്രോഗ്രാമിന് അപേക്ഷിക്കാന്‍ സാധിക്കുക. 6840 യു.എസ് ഡോളര്‍ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സ്റ്റൈപ്പന്റായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

UNISEF Nutrition internship
പബ്ലിക് ഹെല്‍ത്ത്- ന്യൂട്രീഷന്‍ കോഴ്‌സുകളില്‍
പഠനം നടത്തുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഐക്യരാഷ്ട്ര സഭക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള യു.എന്നിന്റെ സംഘടനയായ യൂണിസെഫുമായി സഹകരിച്ച് എത്യോപയിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. ദത്ത ശേഖരണം, വിശകലനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കല്‍ എന്നിവയില്‍ പഠന കാലയളവില്‍ പരിശീലനം നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഏഴ് മാസമാണ് പ്രോഗ്രാമിന്റെ കാലാവധി.

World Bank Internship Program
വികസന വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ലോക ബ്ങ്കിന് കീഴിലുള്ള വിവിധ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുള്ളത്. എക്കണോമിക്‌സ്, ഫിനാന്‍സ്, ആരോഗ്യം, സാമൂഹ്യ ശാസ്ത്രം, തുടങ്ങിയ മേഖലകളിലാണ് പ്രോഗ്രാമുകല്‍ സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന്റെ സ്വഭാവമനുസരിച്ച് മണിക്കൂര്‍ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.