
Arab Coalition spokesman, Colonel Turki al-Malki, speaks during a news conference in Riyadh (File photo)
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന് നേരെ യമനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ പറന്നെത്തിയതായി അറബ് സഖ്യ സേന വെളിപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് റിയാദ് ലക്ഷ്യമാക്കി മിസൈൽ എത്തിയത്.
യമനിലെ സൻഅ യിൽ നിന്ന് ഇറാൻ അനുകൂല ഹൂതികളാണ് മിസൈൽ തൊടുത്തു വിട്ടത്. എന്നാൽ ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തകർത്തതായി സഖ്യ സേന അറിയിച്ചു. മിസൈൽ തകർത്തതിന്റെ ഭാഗമായി വൻ ശബ്ദം കേട്ടതായി ദൃസാക്ഷികൾ വെളിപ്പെടുത്തി.