തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വനംവകുപ്പ് ഏർപ്പെടുത്തിയിരുന്ന ഇൻഷുറൻസ് പദ്ധതി നിർത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വനത്തിനുള്ളിലും വനാതിർത്തിയിലും താമസിക്കുന്ന, പട്ടികജാതി-വർഗ വിഭാഗത്തിലുള്ളവർക്കാണ് ഇൻഷുറൻസ് ലഭിക്കുക.
വന്യ ജീവി ആക്രമണം മൂലമോ മറ്റു അപകടം മൂലമോ ഉണ്ടാകുന്ന മരണം, സ്ഥായിയായ അംഗ വൈകല്യം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വന്യജീവി ആക്രമണം, പാമ്പുകടി, ഇടിമിന്നലേറ്റുള്ള മരണം, മുങ്ങി മരണം, മരത്തിൽ നിന്നുള്ള വീഴ്ച, ഭക്ഷ്യവിഷബാധ, വൈദ്യുതാഘാതം, മോട്ടോർ വാഹന അപകടം എന്നിവയാണ് ഈ ഇൻഷുറൻസ് പരിധിക്കുള്ളിൽ വരിക.
അപകടത്തെ തുടർന്നുള്ള ആശുപത്രി ചികിൽൽസക്ക് 5,000 രൂപ, ആശുപത്രി യാത്രാ ചെലവിന് 1,000 രൂപ, വന്യജീവി ആക്രമണത്തിലോ പ്രകൃതിക്ഷോഭത്തിലോ വീടുകൾക്ക് കേടുപാടുകളുണ്ടായാൽ 5,000 എന്നിങ്ങനെയും ഇൻഷുറൻസ് തുകയായി നൽകും. ഇതെല്ലം വനത്തിനകത്ത് താമസിക്കുന്നവർക്കാണ് നൽകിവരുന്നത്.
വനത്തിന് പുറത്ത് താമസിക്കുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെടാത്ത ആളുകൾക്ക് വന്യജീവി ആക്രണം മൂലമുള്ള അപകട മരണത്തിന് ഒരു ലക്ഷം രൂപയും, ആശുപത്രി ചികിൽസാ ചെലവിനായി 5,000 രൂപയും ഈ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. അതിന്റെ പരിധി ഒരു വർഷം പരമാവധി അഞ്ച് ലക്ഷം രൂപയായി നിജപ്പെടുത്തിയെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
Comments are closed for this post.