കുവൈറ്റ്: പ്രവാചകനെതിരെ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് കുവൈറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ചു. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് തേയില ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് പിന്‍വലിച്ച് ട്രോളികളില്‍ കൂട്ടിയിട്ടത്.
അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൂടി ‘ഞങ്ങള്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ നീക്കം ചെയ്തു’ എന്ന് അറബിയില്‍ അച്ചടിച്ച ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലിം ജനതയെന്ന നിലയില്‍ ഞങ്ങള്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സി.ഇ.ഒ നാസര്‍ അല്‍ മുതൈരി അറിയിച്ചു. കമ്പനിയിലുടനീളം ഈ ബഹിഷ്‌കരണം പരിഗണിക്കുകയാണെന്നും ശൃംഖലയിലെ മറ്റൊരുദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
Comments are closed for this post.