2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓണ്‍ലൈന്‍ വ്യക്തിഹത്യ: അഞ്ചു ലക്ഷം ദിര്‍ഹം വരേ പിഴയും തടവും

ദുബൈ: ഓണ്‍ലൈന്‍ വഴി വ്യക്തിഹത്യ നടത്തിയാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ. വ്യക്തികളെയോ ഉദ്യോഗസ്ഥരെയോ ഉള്‍പ്പെടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്. രണ്ടരലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ചില കേസുകളില്‍ തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓണ്‍ലൈനിലൂടെ അപമാനിക്കുന്നത് കുറ്റകരമാണ്.
യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം ഉണര്‍ത്തിയത്. ഓണ്‍ലൈന്‍ വഴി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മാത്രമല്ല, സംഭവങ്ങള്‍ക്ക് ഉത്തരവാദികളായി വ്യക്തികളെ അവതരിപ്പിക്കുന്നതും അവര്‍ ശിക്ഷാര്‍ഹരാണെന്ന് ഓണ്‍ലൈനിലൂടെ വിധിക്കുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ടരലക്ഷത്തില്‍ കുറയാതെ പിഴകിട്ടും. പിഴ അഞ്ച് ലക്ഷം വരെ ഉയര്‍ന്നേക്കാം. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തിന് അനുസരിച്ച് ജയില്‍ശിക്ഷയും കിട്ടും. ഓണ്‍ലൈന്‍ വഴിയുള്ള കുറ്റൃത്യങ്ങള്‍ തടയുന്നതിന് കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന നിയമം നമ്പര്‍ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.