2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ പ്രവേശന ക്വാറന്റൈൻ അഞ്ച് ദിവസമാക്കി ചുരുക്കി

റിയാദ്: സഊദിയിൽ പ്രവേശിക്കുന്നവർക്ക് ക്വാറന്റൈൻ അഞ്ച് ദിവസമാക്കി ചുരുക്കി. പുതിയ നടപടിക്രമങ്ങൾ സിവിൽ എവിയേഷൻ അതൊരിറ്റിയാണ് പ്രഖ്യാപിച്ചത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ എടുക്കാത്തയാൾ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധന ഫലം സമർപ്പിക്കുകയും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകുകയും വേണം.

കൂടാതെ രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ പരിശോധനയും അഞ്ചാം ദിവസം മറ്റൊരു പരിശോധനയും വേണം. ക്വാറന്റൈൻ കാലയളവ് അവസാന ദിവസത്തെ ഈ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. ഇതു വരെ ഏഴു ദിവസമായിരുന്നു ക്വാറന്റൈന്‍. സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് വ്യവസ്ഥ നിലവില്‍ വരിക


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.