2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്‍സ്റ്റഗ്രാം പ്രണയം; നേരിട്ടുകണ്ടപ്പോള്‍ കാമുകിക്ക് അമ്മയുടെ പ്രായം, ഞെട്ടലില്‍ നിന്ന് മുക്തനാവാതെ കാമുകന്‍

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കാമുകന്റെ എല്ലാധൈര്യവും  ചോര്‍ന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഒന്നിക്കാനായി 22കാരനെ തേടിയെത്തിയത് നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മ. കാമുകന്റെ പ്രായമുള്ള ഒരു മകനും വീട്ടമ്മക്കുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകിയെ കണ്ട ഞെട്ടലില്‍ നിന്ന് കാമുകന്‍ ഇതുവരെ മുക്തനായിട്ടില്ല.

യുവാവ് അയച്ചുകൊടുത്ത ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇരുവരും നേരിട്ടു കണ്ടിട്ടില്ലായിരുന്നു. അമ്മയുടെ പ്രായമുള്ള കാമുകിയെ കണ്ടതോടെ യുവാവ് ഞെട്ടി. മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പുതിയ ജീവിതം തുടങ്ങണമെന്നായ ലക്ഷ്യത്തോടെയാണ് ഒരുങ്ങിത്തിരിച്ചത്. ഇതോടെ കാമുകന്‍ അലമുറയിട്ടു പൊട്ടിക്കരഞ്ഞു. കാമുകന് മകന്റെ പ്രായമേയുള്ളൂ എന്ന് മനസ്സിലാക്കിയിട്ടും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ വീട്ടമ്മ തയാറാവാഞ്ഞതോടെ വിഷയം ഗുരുതരമായി. ഒരുരക്ഷയുമില്ല എന്ന് വന്നതോടെ പൊലിസില്‍ വിവരമറിയിച്ചു.
വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലിസിലും പരാതി നല്‍കിയിരുന്നു.

കാമുകന്‍ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പൊലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനെ കൈകാര്യംചെയ്യാനുള്ള വരവാണ് അവര്‍ വന്നത്. ഇത് മനസ്സിലാക്കി പൊലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കള്‍ ഇടവഴിയിലൂടെ കുടുംബവീട്ടിലേക്കു മാറ്റി. കാമുകിയെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയുംചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.