തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. ‘തിയഡോഷ്യസ് മാര്‍ത്തോമ്മാ’എന്നാണ് പുതിയ പേര്. ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലായിരുന്നു ചടങ്ങുകള്‍.
രാവിലെ 7.45ന് നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെ സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്ന് സ്വീകരിച്ചു. 8ന് കുര്‍ബാനയ്ക്ക് ഡോ. യുയാക്കിം മാര്‍ കൂറിലോസ് കാര്‍മികത്വം വഹിച്ചു.
11ന് അനുമോദന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇതര സഭകളിലെ ബിഷപ്പുമാരും ജനപ്രതിനിധികളും പങ്കെടുത്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, സിഎന്‍ഐ മോഡറേറ്റര്‍ ബിഷപ് ഡോ. പി.സി. സിങ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് ഡോ. ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാ അധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് പങ്കെടുത്തു.
Comments are closed for this post.