2021 January 20 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ടിക്‌ടോകിന് ബദലായി ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍

ചൈനീസ് വീഡിയോ മേക്കിങ് ആപ്പായ ടിക്‌ടോകിനെ നിരോധിച്ചതോടെ ആ ഒഴിവ് നികത്തി മാര്‍ക്കറ്റ് പിടിക്കാന്‍ ശ്രമിക്കുകയാണ് പല ടെക് ഭീമന്മാരും. ചെറുപ്പക്കാര്‍ ഏറെയുള്ള ഇന്‍സ്റ്റഗ്രാമിലേക്ക് ടിക്‌ടോക് ഉപയോക്താക്കളെയും അടുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനായി പുതിയ വീഡിയോ ഷെയറിങ്ങ് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

റീല്‍സ് എന്ന പേരിലാണ് ഇന്ത്യയിലെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇന്ന് രാത്രി ഏഴരയ്ക്ക് ഈ ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമാവും.

ടിക്‌ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തയതിനെ തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഈ നീക്കം. നിലവിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പില്‍ തന്നെയാണ് റീല്‍സ് ലഭ്യമാവുക. ആപ്പിനുള്ളില്‍ ക്യാമറ ഓണ്‍ ചെയ്ത് റീല്‍സ് ഒപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതിലൂടെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ എളുപ്പത്തില്‍ റെക്കോര്‍ഡ് ചെയ്യുകയും എഡിറ്റ് ചെയ്യുകയുമാവാം.

വീഡിയോക്കായി ഇന്‍-ആപ്പ് മ്യൂസിക്കോ, കസ്റ്റം ഓഡിയോയോ ഉപയോഗിക്കാനാവും. വീഡിയോയുടെ ചില ഭാഗങ്ങള്‍ വേഗത കൂട്ടാണോ സ്ലോ മോഷനിലാക്കാനോ ഉള്ള ഒപ്ഷനും ഉണ്ട്. വീഡിയോ കട്ട് കട്ടായി ഷൂട്ട് ചെയ്യാന്‍ അലൈന്‍ ഒപ്ഷനുമുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.