2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

റീല്‍സ് എടുക്കുന്നവര്‍ക്ക് സന്തോഷിക്കാം; ഫില്‍ട്ടറുകള്‍ കൂടുതല്‍ ക്രിയേറ്റീവാക്കാന്‍ ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഫില്‍ട്ടറുകളില്‍ കാര്യമായ പരീക്ഷണം നടത്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. റീല്‍സിനും ഫോട്ടോ, സ്റ്റോറീസ് എന്നിവയ്ക്കു പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറുകളില്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്. ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്, മിഡ്‌നൈറ്റ്, ഗ്രെയ്‌നി, ഗ്രിറ്റി, ഹാലോ, കളര്‍ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലര്‍, ഹാന്‍ഡ്‌ഹെല്‍ഡ്, വൈഡ് ആംഗിള്‍ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫില്‍ട്ടറുകള്‍.

ഇതിന് പുറമെ അണ്‍ഡു,റീഡു തുടങ്ങിയ വീഡിയോ എഡിറ്റിങ്ങ് ടൂളുകളും പുതിയ അപ്‌ഡേറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക്സ്റ്റ്ടുസ്പീച്ച് വോയ്‌സുകള്‍, പുതിയ ഫോണ്ടുകള്‍, ടെക്സ്റ്റ് സ്‌റ്റൈല്‍ എന്നിവയും അപ്‌ഡേറ്റില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്‌ഫോമില്‍ പങ്കിടുന്ന കണ്ടന്റിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയര്‍ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights:Instagram gets new filters for the first time in forever


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.