2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹാഷ്ടാഗ് വേണ്ട; കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാം

 

ഇന്‍സ്റ്റഗ്രാമില്‍ ഇനി സെര്‍ച്ചിങ് കുറച്ചുകൂടി ലളിതമാവും. ഹാഷ്ടാഗുകളില്ലാതെ കീ വേര്‍ഡുകള്‍ ഉപയോഗിച്ചുള്ള സെര്‍ച്ച് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

നിലവില്‍ എല്ലാ രാജ്യങ്ങൡും സംവിധാനം ലഭ്യമായിട്ടില്ല. യു.കെ, യു.എസ്, അയര്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ലഭ്യമാവുക.

പൊതുവായ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാത്രമായിരിക്കും കീ വേര്‍ഡ് സെര്‍ച്ചിങ് ലഭ്യമാവുകയെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു. അതും ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായായിരിക്കും വരിക.

ഉല്‍പന്ന വില്‍പ്പനയ്ക്കായി പ്രൊഫൈലുകളില്‍ ഗൈഡ്‌സും ഉള്‍പ്പെടുത്തും. ഇതോടെ ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും സെര്‍ച്ചിലൂടെ ലഭ്യമാവും.

ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം വലിയ മാറ്റങ്ങളാണ് ഈയിടെ വരുത്തിയത്. റീല്‍സ്, ഷോപ്പ് ടാബുകള്‍ അവതരിപ്പിച്ചതോടെ വലിയ രീതിയിലുള്ള ജനപ്രീതിയിലാണ് ഇന്‍സ്റ്റഗ്രാമിന് ലഭിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.