ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതി അന്വേഷണം നടത്തും. പ്രധാനമന്ത്രിയുടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണം. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ അന്വേഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.
Comments are closed for this post.