2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

45 ദിവസം, നേടിയത് 4 കോടി: 22 ഏക്കറിലെ തക്കാളി കൃഷി നടപ്പിലാക്കിയത് ഇങ്ങനെ

45 ദിവസം, നേടിയത് 4 കോടി: കോടീശ്വരനാക്കിയത് 22 ഏക്കറിലെ തക്കാളി കൃഷി

ചിറ്റൂര്‍: തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ കര്‍ഷകന്‍. 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളില്‍ കര്‍ഷകനായ ചന്ദ്രമൗലി ലാഭം നേടിയത് മൂന്ന് കോടി രൂപയാണ്. തന്റെ 22 ഏക്കര്‍ കൃഷിഭൂമിയില്‍ വിളഞ്ഞ അപൂര്‍വയിനം തക്കാളിച്ചെടികളാണ് കോടികള്‍ സ്വന്തമാക്കാന്‍ ചന്ദ്രമൗലിയെ സഹായിച്ചത്.

കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ചന്ദ്രമൗലി അപൂര്‍വയിനം തക്കാളി തൈകള്‍ നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിന് പുതയിടല്‍, ജലസേചനം തുടങ്ങിയവയില്‍ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി. ജൂണ്‍ അവസാനത്തോടെയാണ് തക്കാളി വിളവെടുത്തത്.

കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ചന്ദ്രമൗലി തക്കാളി വിറ്റത്. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 40,000 പെട്ടി തക്കാളി വിറ്റഴിച്ചു. ഈ സമയം 15 കിലോഗ്രാം തക്കാളിക്ക് 1000 മുതല്‍ 1500 രൂപ വരെയായിരുന്നു വില. ‘ഇതുവരെയുള്ള വിളവെടുപ്പില്‍ നിന്ന് എനിക്ക് 4 കോടി രൂപ ലഭിച്ചു. കമ്മീഷനും ഗതാഗത ചാര്‍ജുകളും ഉള്‍പ്പെടെ മൊത്തത്തില്‍ എന്റെ 22 ഏക്കര്‍ സ്ഥലത്ത് ഒരു കോടി രൂപ ഇറക്കി. അതിനാല്‍ 3 കോടി രൂപ ലാഭം ലഭിച്ചു’, ചന്ദ്രമൗലി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.