2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രാജ്യം കടന്നുപോകുന്നത് അപകടാവസ്ഥയിലൂടെ: പ്രൊഫ. മുഹമ്മദ് സുലൈമാൻ; ഐ.എൻ.എൽ സമ്മേളനത്തിന് സമാപനം

 

കോഴിക്കോട്: രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐ.എൻ.എൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ. കോഴിക്കോട് ഐ.എൻ.എൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകളും ഭരണകൂടവും പൗരന്റെ മൗലികാവകാശം കവർന്നെടുക്കുകയാണ്. മതനിരപേക്ഷ സഖ്യത്തെ തകർത്ത് ഏകശിലാ രാജ്യം സ്ഥാപിക്കാനാണ് മോദി ശ്രമിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ഗൂഢശ്രമവും നടക്കുന്നുണ്ട്. നാധിപത്യ സർക്കാരിനെ ആർ.എസ്.എസിന്റെയൊപ്പം കൂടി അട്ടിമറിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വിമത വിഭാഗത്തിലുള്ളവർ ഐ.എൻ.എല്ലിലേക്ക് തിരിച്ചുവരികയാണെന്ന് സംസ്ഥാന അധ്യക്ഷൻ അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് നടന്നുവന്ന ഐ.എൻ.എൽ സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളിൽനിന്ന് എത്തിയ പ്രവർത്തകർ അണിനിരന്ന റാലി കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്നാണ് ആരംഭിച്ചത്. മികച്ച പാർലമെന്റേറിയനുള്ള സേട്ട് സാഹിബ് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എം.പിക്ക് കൈമാറി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.