കാസര്‍കോട്: ഐ.എന്‍.എല്ലില്‍ വീണ്ടും തമ്മിലടി. കാസര്‍കോട് ജില്ലാ കമ്മിറ്റി പരിപാടിക്കിടെയാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കൈയ്യാങ്കളിയിലേര്‍പ്പെട്ടത്.
ഉദുമയിലെ ഹോട്ടലില്‍ വച്ച് നടന്ന മെമ്പര്‍ഷിക്ക് കാംപയിന്‍ ജില്ലാ തല ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. കാസിം ഇരിക്കൂര്‍, വഹാബ് വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുകയായിരുന്നു.
ഐ.എന്‍.എല്ലിലെ ഇരുപക്ഷത്തുനിന്നുമുള്ള പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. പക്ഷപാതപരമായാണ് മെമ്പര്‍ഷിപ്പ് വിതരണം എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്ത് ഒരു വിഭാഗം ബഹളം വച്ചു. ഇത്തരത്തിലുള്ള പരസ്പര ആക്ഷേപം കൈയ്യാങ്കളിയില്‍ എത്തിച്ചേരുകയായിരുന്നു.
Comments are closed for this post.