2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്‍ഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോള്‍; തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് അല്‍ നസ്ര്‍

റിയാദ്: അല്‍ ഫത്തഹിനെതിരെ നടന്ന കളിയില്‍ അല്‍ നസ്‌റിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച് ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോള്‍. സൗദി പ്രോ ലീഗ് മത്സരത്തില്‍ അല്‍ നസ്ര്‍ അല്‍ഫത്തഹ് സമനില നേടി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ താരം അല്‍ നസ്‌റിന് സമനില (22) സമ്മാനിക്കുകയായിരുന്നു.

12ആം മിനിട്ടില്‍ ക്രിസ്റ്റ്യന്‍ ടെല്ലോ നേടിയ ഗോളിലൂടെ അല്‍ ഫത്തെഹ് ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാല്‍, ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയുടെ ഗോളില്‍ 42ആം മിനിറ്റില്‍ അല്‍ നസ്ര്‍ സമനില പിടിച്ചു. 58ആം മിനിട്ടില്‍ സൊഫിയാന്‍ ബെന്‍ഡെബ്ക അല്‍ ഫത്തെഹിന് ലീഡ് സമ്മാനിച്ചു. സമനില പിടിക്കാന്‍ അല്‍ നസ്ര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളടിക്കാനായില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ ഗോളാക്കി മാറ്റുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.