2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19: ബംഗളുരുവിലെ ഇന്‍ഫോസിസ് കെട്ടിടം ഒഴിപ്പിച്ചു

ബംഗളുരു: ജീവനക്കാരന് കൊവിഡ് 19 സംശയത്തെത്തുടര്‍ന്ന് ബംഗളുരുവിലെ ഇന്‍ഫോസിസിന്റെ ഒരു ഓഫിസ് അടച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതെന്നും ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായും കമ്പനി അറിയിച്ചു.

ബംഗളുരു നഗരത്തില്‍ ഒരു ക്യാംപസായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഐ.ഐ.പി.എം കെട്ടിടമാണ് ഒഴിപ്പിച്ചത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ ഉറപ്പാക്കാന്‍ മേഖല അണുവിമുക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫോസിസ് ബംഗളുരു ഡവലപ്‌മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡ്യ വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സമൂഹമാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങള്‍ വഴിയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.