2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ ബാധിതനുമായുള്ള ജീവനക്കാരന്റെ സമ്പര്‍ക്കം; ബംഗളൂരുവിലെ കെട്ടിടം അടച്ചുപൂട്ടി ഇന്‍ഫോസിസ്

 

ബംഗളൂരു: കൊറോണ വൈറസ് ബാധിതനുമായി ജീവനക്കാരന്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ബംഗളൂരുവിലെ കെട്ടിടം അടച്ചുപൂട്ടി ഐ.ടി കമ്പനിയായ ഇന്‍ഫോസിസ്. സാറ്റലൈറ്റ് ഓഫിസ് കെട്ടിടാമാണ് താല്‍ക്കാലികമായി ഒഴിപ്പിച്ചത്.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ജോലി വീടുകളിലേക്ക് മാറ്റണമെന്ന് ഐ.ടി കമ്പനികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് നടപടി.

ആറു പേര്‍ക്കാണ് കര്‍ണാടകയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേരും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.