ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ചുമയ്ക്കും ശ്വാസതടസത്തിനും പനിയക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ H3N2 വൈറസെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്(ഐ.സി.എം.ആര്‍). വിവിധ ആശുപത്രികളിലായി സമാന ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആര്‍ അധികൃതര്‍ വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം H3N2 ബാധിതരില്‍ 92ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രോ ഗബാധിതരില്‍ 16 ശതമാനം പേര്‍ക്കും ന്യൂമോണിയയും ആറ് ശതമാനം പേര്‍ക്ക് ചുഴലിയും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരില്‍ 10ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടിവന്നതായും 7ശതമാനം പേര്‍ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.
Influenza A subtype H3N2 is the major cause of current respiratory illness. ICMR-DHR established pan respiratory virus surveillance across 30 VRDLs. Surveillance dashboard is accessible at https://t.co/Rx3eKefgFf@mansukhmandviya @DrBharatippawar @MoHFW_INDIA @DeptHealthRes pic.twitter.com/3ciCgsxFh0
— ICMR (@ICMRDELHI) March 3, 2023
Comments are closed for this post.