2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നത്തിങ് ഫോണിന്റെ ഡിസൈന്‍ കോപ്പിയടിച്ച് ചൈനീസ് കമ്പനി; വക്കീലന്‍മാര്‍ റെഡിയാണെന്ന് ട്വീറ്റ് ചെയ്ത് സി.ഇ.ഒ

സമീപകാലത്തായി ടെക് വിപണിയില്‍ വലിയ ചര്‍ച്ചാ വിഷയമായ മൊബൈല്‍ഫോണ്‍ കമ്പനിയാണ് നത്തിങ് ഫോണ്‍. മികച്ച ഡിസൈന്‍ തന്നെയായിരുന്നു ടെക്ക് പ്രേമികളുടെ ശ്രദ്ധ ഈ ഫോണിലേക്കെത്താനുണ്ടായ പ്രധാന കാരണം. ട്രാന്‍സ്പരന്റ് ബാക്കും, ഗ്ലിഫ് ഇന്റര്‍ഫേസ് എന്നറിയപ്പെടുന്ന എല്‍.ഇ.ഡി സ്ട്രിപ്പുകളും അടങ്ങുന്നതായിരുന്നു ഫോണിന്റെ ഡിസൈന്‍.എന്നാലിപ്പോള്‍ നത്തിങ് ഫോണിന്റെ ഡിസൈന്‍ പകര്‍ത്തി പുത്തന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലേക്കെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ചൈനീസ് കമ്പനിയായ ഇന്‍ഫിനിക്‌സ്.

കമ്പനിയുടെ ജി.ടി സീരിസിലെ ജി.ടി10 പ്രോ എന്ന ഗെയിമിങ് ഫോണാണ് നത്തിങ് ഫോണിന്റെ ഡിസൈനുമായി എത്തുന്നത്.എന്നാല്‍ ജി.ടിപ്രോയുടെ ചിത്രങ്ങളുമായി മുകുള്‍ ശര്‍മ്മ ചെയ്ത ട്വീറ്റിനടിയില്‍ ഞങ്ങളുടെ വക്കീലന്‍മാരെ തയ്യാറാക്കി നിര്‍ത്താന്‍ സമയമായി എന്ന് അറിയിച്ചിരിക്കുകയാണ് നത്തിങ് ഫോണിന്റെ സി.ഇ.ഒയായ കാള്‍ പേയ്.നത്തിങ് ഫോണ്‍- ഇന്‍ഫിനിക്‌സ് യുദ്ധം ടെക്ക് ലോകത്ത് സംഭവിക്കുമോ എന്ന് കാത്തിരിക്കുകയാണ് ടെക്ക് ആരാധകര്‍.

Content Highlights:infinix copied nothing phone design


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.