ദുബൈ: അബൂദബി അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് ഒരുങ്ങുന്നു.എ.ഡി.ഐ.എഫ്.ഇയുടെ അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ ആദ്യപതിപ്പ് അബൂദബിയില്‍ ഈ ഡിസംബറില്‍ ആരംഭിക്കും. ഡിസംബര്‍ ആറുമുതല്‍ എട്ട് വരെ അബൂദബി എക്‌സിബിഷന്‍ സെന്ററില്‍ ആയിരിക്കും മേള നടക്കുക. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയും അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ഭക്ഷ്യമേള നടക്കുക. എ.ഡി.എ.എഫ്.എസ്.എ. യുടെയും അബൂദബി നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയുടെയും സംയുക്ത സഹകരണത്തോടെയാണ് മേള . പ്രാദേശിക അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തമുണ്ടാവും. വ്യാപാരികള്‍ തമ്മിലുള്ള കൂടികാഴ്ചകള്‍ക്കും സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ പുതിയ കരാറുകള്‍ക്കും വേദി സാക്ഷിയാവും.
Comments are closed for this post.