തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ ട്രോളി ഇന്‍ഡിഗോ. ഇന്‍ഡിഗോയും ഇ.പി ജയരാജനും തമ്മിലുള്ള വിവാദത്തില്‍ ഇപിക്ക് പരോക്ഷ മറുപടിയുമായാണ് ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. വിവാദത്തിന് പിന്നാലെ താനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. ‘ലോകത്തിന് മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു.’ എന്നാണ് ഇന്‍ഡിഗോ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
ഇനി ഒരിക്കലും താനോ കുടുംബമോ ഇന്‍ഡിഗോ വിമാനങ്ങളില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇന്‍ഡിഗോ മോശം കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ഇന്‍ഡിഗോയുടെ ഫെയ്‌സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ കമന്റ് പൂരവും അരങ്ങേറി. നടന്നു പോയാലും അവരുടെ വിമാനങ്ങളില്‍ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. താനും കുടുംബവും ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്നും സാമ്പത്തികമായ ഇതു ലാഭമാണെന്നും എന്നെ ട്രോളുന്നവര്‍ ഭ്രാന്തന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments are closed for this post.