റിയാദ്: മലബാറിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസമായി ഇൻഡിഗോ വിമാന കമ്പനി നിർത്തിവെച്ചിരുന്ന സർവീസുകൾ പുനഃരാരംഭിക്കുന്നു. ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് നേരിട്ടുള്ള സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. വരുന്ന മാർച്ച് 26 മുതൽ ഇരു വിമാനത്താവളങ്ങളിൽ നിന്നും സർവിസുകൾ ആരംഭിക്കും.
ജിദ്ദ – കോഴിക്കോട്, ദമ്മാം – കോഴിക്കോട് വിമാനങ്ങളുടെ ടിക്കറ്റുകൾ കമ്പനിയുടെ വെബ്‍സൈറ്റിലും ട്രാവൽ ഏജൻസികളിലും ഇതിനോടകം ലഭ്യമായിട്ടുണ്ട്. നേരത്തെ ഈ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ പിന്നീട് സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
ജിദ്ദയിൽ നിന്നും എല്ലാ ദിവസവും രാത്രി 12.40 ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 8.30ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം രാത്രി 11.30ന് ജിദ്ദയിലിറങ്ങും. ദമ്മാമിൽ നിന്നും രാവിലെ 11.40നാണ് സർവീസ്. വൈകീട്ട് 6.50ന് കോഴിക്കോട്ടെത്തും. കോഴിക്കോട്-ദമ്മാം സർവീസ് രാവിലെ 8.40 നാണ്. രാവിലെ 10.40 ന് ദമ്മാമിലിറങ്ങും.
Comments are closed for this post.