ബംഗളൂരു: ഇന്ത്യയുടെ ആദ്യസൗരദൗത്യം ആദിത്യ എല്‍ 1 പേടകം ഇന്ന് പകല്‍ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയരും. വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
പി.എസ്.എല്‍.വി സി 57 റോക്കറ്റിലാണ് ആദിത്യ എല്‍1 പേടകത്തിന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 പോയിന്റിലാണ് പേടകം സ്ഥാപിക്കുക.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യം. സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തെ കുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിനു സാധ്യമാകുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്‌റോയുടെ പ്രതീക്ഷ.
PSLV-C57/Aditya-L1 Mission:
— ISRO (@isro) September 1, 2023
The 23-hour 40-minute countdown leading to the launch at 11:50 Hrs. IST on September 2, 2023, has commended today at 12:10 Hrs.
The launch can be watched LIVE
on ISRO Website https://t.co/osrHMk7MZL
Facebook https://t.co/zugXQAYy1y
YouTube…
പി.എസ്.എല്‍.വി സി 57 റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ ജ്വലിപ്പിച്ചു വികസിപ്പിക്കും. തുടര്‍ന്ന് ലോ എനര്‍ജി പ്രൊപ്പല്‍ഷന്‍ ട്രാന്‍സ്ഫര്‍ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്റിനുസമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണ ഘട്ടമാണിത്. തുടര്‍ന്ന് പ്രൊപ്പല്‍ഷന്‍ എന്‍ജിന്റെ സഹായത്തില്‍ എല്‍1 പോയിന്റിലെ ഹോളോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കും. പേടകം ലഗ്രാഞ്ച് പോയിന്റിലെത്താന്‍ നാലുമാസം വേണ്ടിവരും.
Comments are closed for this post.