2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എച്ച്3 എന്‍2 ഇന്‍ഫ്ളുവന്‍സ ബാധിച്ച 2പേര്‍ മരിച്ചു; ഇന്ത്യയില്‍ ആദ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എന്‍2 ഇന്‍ഫ്ളുവന്‍സ ബാധിച്ച് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഒരോരുത്തര്‍ വീതമാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കര്‍ണാടകയിലെ ഹാസനില്‍ 82 കാരനാണ് രാജ്യത്ത് ആദ്യമായി എച്ച്3 എന്‍2 ഇന്‍ഫ്ളുവന്‍സ ബാധിച്ച് മരിച്ചത്. ഫെബ്രുവരി 24 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം മാര്‍ച്ച് നാണ് മരിച്ചത്. മാര്‍ച്ച് 6 നാണ് ഇദ്ദേഹം ഇന്‍ഫ്ളുവന്‍സ ബാധിതനായിരുന്നെന്ന റിപ്പോര്‍ട്ട് ലഭിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ട് പേര്‍ക്ക് എച്ച് 1 എന്‍ ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഹോങ്കോങ് ഫ്ളൂ എന്ന പേരിലും അറിയപ്പെടുന്ന എച്ച്3 എന്‍2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്3 എന്‍2, എച്ച്1എന്‍1നുമുള്ളത്.

മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.