125 കി.മീ റേഞ്ചുളള ഗിയര്‍ ബൈക്ക് പുറത്തിറക്കി അഹമ്മദാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ടെക്ക് കമ്പനിയായ മാറ്റര്‍. ഐറ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഇ-കൊമെഴ്‌സ് ഭീമന്‍മാരായ ഫ്‌ളിപ്പ്കാര്‍ട്ടുമായി സഹകരിക്കുമെന്നും മാറ്റര്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്ക് കരുത്ത് പകരുന്ന ഈ വാഹനത്തിന് 10.5kw ലിക്വിഡ് കൂള്‍ഡ് മോട്ടോഴ്‌സും കരുത്താകുന്നുണ്ട്.
നിരവധി പ്രേത്യേകതകളുളള ഈ വാഹനത്തിന് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക്, ഗിയറുളള ആദ്യത്തെ ഇലക്ട്രിക്ക് ബൈക്ക് മുതലായ നിരവധി സവിശേഷതകളുണ്ടെന്ന് കമ്പനി വാദിക്കുന്നുണ്ട്.നാല് ഗിയറുളള വാഹനത്തിന് ഡ്യുവല്‍ ചാനല്‍ എ.ബി.എസ് ബ്രേക്കിങ് സിസ്റ്റം ആണുളളത്.
ഉപഭോക്താക്കള്‍ക്ക് യാത്രക്ക് ഉപകരിക്കുന്ന തരത്തില്‍ നിരവധി സൗകര്യങ്ങളാണ് വാഹനം പ്രധാനം ചെയ്യുന്നത്.ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ ഡിസ്‌പ്ലെ എന്നീ സൗകര്യങ്ങള്‍ ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുളള ഈ വാഹനത്തില്‍, കോള്‍/മെസേജ് അലര്‍ട്ടുമുണ്ട്. ഇതിനൊപ്പം പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഫോര്‍വേര്‍ഡ് റിവേഴ്‌സ് അസിസ്റ്റ് എന്നീ സൗകര്യങ്ങള്‍ ഈ ബൈക്കിലുണ്ട്.
രാജ്യത്ത് ആകമാനം 25 ജില്ലകളിലുളള 2000 പിന്‍കോഡുകളിലുളളവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങാന്‍ സാധിക്കുന്നത്.
രാജ്യത്തെ ഇരുചക്ര വാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന വാഹനമായിരിക്കുമിതെന്ന് മാറ്റര്‍ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ മോഹല്‍ ലാല്‍ഭായി പറഞ്ഞു.
Content Highlights: India’s First 125 Km Range Bike Are Introduced
Comments are closed for this post.