2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗോള്‍ഡന്‍ ഗ്‌ളോബ് റേസ്: ഇന്ത്യയുടെ അഭിലാഷ് ടോമി പോള്‍ പൊസിഷനില്‍

 

മുന്നേറ്റം 226ാം ദിനത്തില്‍

India's Abhilash Tommy overcomes challenges to take lead in Golden Globe Race (GGR)

ദുബായ്: ഗോള്‍ഡന്‍ ഗ്‌ളോബ് റേസില്‍ (ജി.ജി.ആര്‍) ഇന്ത്യയുടെ അഭിലാഷ് ടോമി വെല്ലുവിളികള്‍ മറികടന്ന് ലീഡ് നേടി. പശ്ചിമ ഫ്രാന്‍സിലെ ലെ സാബിള്‍സ് ഡി ഒലോണിലെ ഫിനിഷിംഗ് പോയിന്റിലായിരുന്നു ഇതിന്റെ സമാപനം.
റേസില്‍ ഇന്നലെ(ബുധന്‍)രാവിലെയാണ് കൊച്ചി സ്വദേശിയായ അഭിലാഷ് ലീഡിലെത്തിയത്. ഏതാനും മൈലുകള്‍ക്കകലെ രൂപപ്പെട്ട സമുദ്ര കാലാവസ്ഥയിലെ അതിമ്മര്‍ദ സാഹചര്യം മൂലം കിര്‍സ്റ്റണ്‍ താല്‍ക്കാലികമായി കെണിയിലകപ്പെട്ട സ്ഥിതിയിലായെന്നും ജിജിആറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ജിജിആറിന്റെ തല്‍സമയ ട്രാക്കര്‍ അപ്‌ഡേറ്റ് പ്രകാരം, മത്സരത്തിന്റെ 226ാം ദിവസം ഫിനിഷിംഗ് പോയിന്റില്‍ നിന്ന് കമാന്‍ഡര്‍ ടോമി 1,171 നോട്ടിക്കല്‍ മൈല്‍(ഏകദേശം 2,150 കിലോമീറ്റര്‍) അകലെയായിരുന്നു.
പോര്‍ച്ചുഗലിലെ അസോറസ് ദ്വീപ് സമൂഹത്തിനടുത്തെത്തിയപ്പോള്‍ കമാന്‍ഡര്‍ ടോമി ന്യൂഷാഫറിനെക്കാള്‍ 25 നോട്ടിക്കല്‍ മൈലുകള്‍ക്ക് മുന്നിലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ താരം കിര്‍സ്റ്റണ്‍ ന്യൂഷാഫറിന് പുറമെ, ഇംഗഌഷുകാരന്‍ സൈമണ്‍ കര്‍വനും സമുദ്ര കാലാവസ്ഥയോട് പോരാടിക്കൊണ്ടിരിക്കുകയാണ്.

ഓരോ മല്‍സരാര്‍ത്ഥിയും 3236 അടി നീളമുള്ള ഹള്ളോടു കൂടിയ ലളിതമായ യോട്ടാണ് ഉപയോഗിക്കുന്നത്. സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം, പേജിംഗ് സൗകര്യം, ഫോണ്‍, അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട പോര്‍ട്ടബ്ള്‍ ജിപിഎസ് ചാര്‍ട്ട് പ്‌ളോട്ടര്‍ തുടങ്ങിയ വളരെ പരിമിതമായ സാങ്കേതിക സൗകര്യങ്ങള്‍ മാത്രമേ യോട്ടില്‍ ഓരോ നാവികര്‍ക്കും ഉപയോഗിക്കാനാവുകയുള്ളൂ.
2022 സെപ്റ്റംബര്‍ 4ന് ആരംഭിച്ച 16 പേര്‍ പങ്കെടുക്കുന്ന ‘നോണ്‍സ്റ്റോപ് ദി വേള്‍ഡ് റേസി’ല്‍ ഇപ്പോള്‍ മൂന്ന് പേര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. മറ്റുള്ളവര്‍ സാങ്കേതിക തകരാറുകളോ അപകടങ്ങളോ കാരണം പാതിവഴിയില്‍ മല്‍സരത്തില്‍ നിന്നും വിരമിക്കുകയായിരുന്നു.

India's Abhilash Tommy overcomes challenges to take lead in Golden Globe Race (GGR)

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.