ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. ഇന്ത്യയുടെ സവിറ്റി ബുറയാണ് ലോക ചാമ്പ്യനായത്. നീതു ഗൻഘാസിന് പിന്നാലെയാണ് രണ്ടാം സ്വർണനേട്ടം ഇന്ത്യ ആഘോഷിക്കുന്നത്.
81 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യൻ താരം സവിറ്റി ബുറയുടെ സ്വർണം നേട്ടം. ഫൈനലിൽ ചൈനീസ് താരം വാങ് ലിനയെയാണ് സവിറ്റി ബുറ തോൽപിച്ചത്.
48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗൻഘാസും നേരത്തെ സ്വർണം നേടിയിരുന്നു. കസാക്കിസ്താൻ താരവും രണ്ട് തവണ ഏഷ്യൻ വെങ്കല മെഡൽ ജേതാവുമായ ലുത്സൈഖാൻ അൽതാൻസൈറ്റ്സഗിനെയാണ് തോൽപിച്ചത്
Comments are closed for this post.