
ചെന്നൈ: ആഗോള ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ധനയാണുണ്ടായത്. മാസത്തില്‍ 2.1 എക്സാബൈറ്റ് (1 എക്സാബൈറ്റ്= 1 മില്യണ്‍ ടെറാബൈറ്റ്) ഡാറ്റയാണ് ഇന്ത്യ ഉപയോഗിച്ചത്.
വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ലാറ്റിന്‍ അമേരിക്ക, ചൈന, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കു മുകളിലാണ് ഇന്ത്യ.
ജിയോയുടെ വരവാണ് ഇന്ത്യയില്‍ ഇത്രയും വലിയ മാറ്റമുണ്ടാക്കിയത്. ചെറിയ വിലയ്ക്ക് കൂടുതല്‍ ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ജിയോ കാരണമായി.
60 ശതമാനം വരെ ഡാറ്റ വിലയില്‍ കുറവുണ്ടായി. പ്രധാനപ്പെട്ട നാല് ഓപ്പറേറ്റര്‍മാര്‍ വഹിക്കുന്ന ഡാറ്റ കഴിഞ്ഞ 12 മാസത്തിനിടെ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായി. ഡാറ്റയുടെ കാര്യത്തിലുള്ള ഈ മത്സരം കൂടുമെന്നും വില ഇനിയും ഇടിയുമെന്നുമാണ് ഇക്വിറ്റി അനലിസ്റ്റായ പിയൂഷ് നഹാര്‍ പറഞ്ഞത്.