റിയാദ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണ്. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾക്കുവേണ്ടി നിസ്വാർത്ഥസേവനം നടത്തിയ ഒരു മഹാ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. സമുദായ-രാഷ്ട്രീയ നേതാവിനപ്പുറം സമൂഹത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു തങ്ങൾ. അധികാര രാഷ്ട്രീയത്തിനപ്പുറം പാവപ്പെട്ടവരെ ചേർത്തു പിടിച്ച മനുഷ്യ സ്നേഹിയെയാണ് കേരളക്കരക്ക് നഷ്ടമായത്.
സൗമ്യതയോടെയുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റവും, വിനയവും, ജനഹൃദയങ്ങളിൽ സ്നേഹവും ബഹുമാനവും നിലനിർത്താൻ സാധിച്ചു. തങ്ങളുടെ വിയോഗം കേരളത്തിലെ മത- സാമൂഹിക- രാഷ്ട്രീയ രംഗത്ത് നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റി പങ്ക് ചേരുന്നു. സ്റ്റേറ്റ് പ്രസിഡണ്ട് സൈദലവി ചുള്ളിയൻ, സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ ചെറുതുരുത്തി, അഷ്റഫ് വേങ്ങൂർ, അബ്ദുൽ അസീസ് പയ്യന്നൂർ, അൻവർ.പി.എസ്, അബ്ദുറസാഖ് മാക്കൂൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Comments are closed for this post.