അധ്യാപകരെ കാത്ത് യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍; മാസ ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍; അക്കൗണ്ടന്റ് തസ്തികയിലും ജോലിയൊഴിവ്
ഗള്‍ഫ് ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി അധ്യാപക അനധ്യാപക തസ്തകകളില്‍ ജോലിയൊഴിവ്. യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നത്. ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തിയാവും തെരഞ്ഞെടുപ്പ്.
ജെംസ് എജ്യുക്കേഷന്‍, താലീം, നോര്‍ഡ് ആംഗ്ലിയ എജ്യുക്കേഷന്‍ തുടങ്ങി ആറോളം ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അധ്യാപകരെ തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളമാണ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
നോര്‍ഡ് ആംഗ്ലിയ ഇന്റര്‍നാഷണല്‍ സ്‌കൂളും അബുദാബിയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളും നവംബറില്‍ വാര്‍ഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താലിം ഇന്റര്‍നാഷണല്‍ ജുമൈറയില്‍ പുതിയ ബ്രിട്ടീഷ് സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചതായി കമ്പനി എച്ച്.ആര്‍ ഡയറക്ടര്‍ തലത് ഷീരാസി അറിയിച്ചു. നിലവില്‍ താലിമില്‍ 3000 ലധികം ഉദ്യോഗാര്‍ഥകള്‍ ജോലിയെടുക്കുന്നുണ്ടെന്നും യു.കെ, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കമ്പനിയിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശമ്പളം
അധ്യാപക തസ്തികയിലാണെങ്കില്‍ സ്ഥാപനത്തിനനുസരിച്ച് വ്യത്യസ്ത ശമ്പള സ്‌കെയിലാണ് നിലവിലുള്ളത്. എങ്കിലും 5000 ദിര്‍ഹം(1.1 ലക്ഷം) മുതല്‍ 22,000 ദിര്‍ഹം (4.5ലക്ഷം) വരെയാണ് ശരാശരി ശമ്പളം. ഏഷ്യന്‍ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്ക് മാസം 8000 ദിര്‍ഹം വരെ ശമ്പളമായി കിട്ടും. സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് 25,000 ദിര്‍ഹവും അക്കൗണ്ടന്റ് അടക്കമുള്ള അനധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 9500 ദിര്‍ഹവുമാണ് ശമ്പളം ലഭിക്കുക.
അതേസമയം ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന എലമെന്ററി സ്‌കൂള്‍ അധ്യാപകന് മാസം 13,000 ദിര്‍ഹം വരെ ശമ്പളം ലഭിക്കാം. ഈ രീതിയില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍മാര്‍ക്ക് 9000 ദിര്‍ഹം വരെയാണ് ലഭിക്കാന്‍ സാധ്യതയുള്ളത്. അനധ്യാപക തസ്തികയില്‍ അക്കൗണ്ട് മാനേജര്‍ക്ക് 20,000 ദിര്‍ഹവുമാണ് ശമ്പളയിനത്തില്‍ ലഭിക്കുക.
Comments are closed for this post.