ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന് പുറമേ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി ഉയര്‍ന്നതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. 41 പൈസയുടെ നഷ്ടത്തോടെ 81 രൂപ 93 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ഇന്ന് അവസാനിച്ചത്.
ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന സാമ്പത്തിക സര്‍വ്വേ അനുമാനവുമാണ് മുഖ്യമായി രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വിനിമയത്തിന്റെ തുടക്കത്തില്‍ 81 രൂപ 61 പൈസ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 82 രൂപയും കടന്ന് നീങ്ങിയെങ്കിലും 81 രൂപ 93 പൈസയില്‍ വ്യാപാരം അവസാനിക്കുകയായിരുന്നു.
Comments are closed for this post.