2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ വിജ്ഞാപനം; അപ്രന്റീസ് തസ്തികയില്‍ 1854 ഒഴിവുകള്‍; ഡിസംബറില്‍ അപേക്ഷിക്കണം

ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ വിജ്ഞാപനം; അപ്രന്റീസ് തസ്തികയില്‍ 1854 ഒഴിവുകള്‍; ഡിസംബറില്‍ അപേക്ഷിക്കണം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ റെയില്‍വെയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് ജോലിയവസരം. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ, കൊങ്കണ്‍ റെയില്‍വെ എന്നീ ഡിവിഷനുകള്‍ക്ക് കീഴിലായി 1854 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് അല്ലെങ്കില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ

   

അപ്രന്റീസ് തസ്തികയില്‍ ആകെ 1664 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി വായിച്ച് മനസിലാക്കി ഡിസംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം.

തസ്തിക
ഫിറ്റര്‍, വെല്‍ഡര്‍ (ജി&ഇ), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക് (ഡീസല്‍), ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയ്ന്റനന്‍സ്, വയര്‍മാന്‍, ബ്ലാക്‌സ്മിത്ത്, പ്ലമര്‍, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടിമീഡിയ & വെബ് പേജ് ഡിസൈനര്‍, എം.എം.ടി.എ, ക്രെയ്ന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), ടര്‍ണര്‍.

യോഗ്യത
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ ട്രേഡ്/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി/ എസ്.സി.വി.ടി). മാര്‍ക്ക് നോക്കിയാണ് തെരഞ്ഞെടുപ്പ്.

പ്രായപരിധി
15 വയസ്സ് മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.

സ്റ്റൈപ്പന്‍ഡ്
നിയമ പ്രകാരമുള്ള സ്റ്റൈപ്പന്‍ഡ് ആയിരിക്കും ലഭിക്കുക.

അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷി, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. ഓണ്‍ലൈനായാണ് ഫീസടക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.rrcpryj.org സന്ദര്‍ശിക്കുക.

കൊങ്കണ്‍ റെയില്‍വെ

കൊങ്കണ്‍ റെയില്‍വെ കോര്‍പറേഷനില്‍ 190 ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റീസ് ഒഴിവുകളാണുള്ളത്. ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുള്ള വിഷയങ്ങള്‍
സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഡിപ്ലോമ (സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍), ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ്‌സ്.

യോഗ്യത
എഞ്ചിനീയറിങ്/ ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ.

പ്രായപരിധി
18 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്റ്റൈപ്പന്‍ഡ്
ബിരുദക്കാര്‍ക്ക് 9000, ടെക്‌നീഷ്യന്‍ ഡിപ്ലോമക്കാര്‍ക്ക് 8000.

അപേക്ഷ ഫീസ്
ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപ. പട്ടിക വിഭാഗം, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ഇ.ഡബ്ല്യൂ.എസ് എന്നിവര്‍ക്ക് ഫീസില്ല.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.konkanrailway.com സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.