റെയില്‍വേയെ യാത്രാ മാര്‍ഗമാക്കിയാണ് ബഹുദൂരിപക്ഷം പേരും സാധാരണഗതിയില്‍ ദീര്‍ഘദൂര യാത്ര നടത്തുക. മറ്റു യാത്രാ മാധ്യമങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ് എന്നതാണ്. അതുപോലെ തന്നെ വാഹന സൗകര്യമോ, മറ്റു പ്രതികൂല സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോള്‍ രാത്രി തങ്ങാനും മറ്റും റെയില്‍വെ തന്നെ യാത്രക്കാര്‍ക്ക് സൗകര്യം ചെയ്ത്‌കൊടുക്കുന്നുണ്ട്. യാത്രാ ടിക്കറ്റ് കൈവശമുളള യാത്രക്കാര്‍ക്കാണ് വെറും 100 രൂപക്കും അതില്‍ താഴെയുമൊക്കെ തുകക്ക് റെയില്‍വെ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നത്. എ.സി റൂം മുതല്‍ ഡോര്‍മെറ്ററി സൗകര്യം വരെ റെയില്‍വെ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.
റെയില്‍വെ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് താമസിക്കുന്നതിനായി റെയില്‍വെ ഏര്‍പ്പെടുത്തുന്ന സൗകര്യമാണ് റിട്ടയറിങ് റൂമുകള്‍. ഇന്ത്യന്‍ റെയില്‍വെയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് റിട്ടയറിങ് റൂമിന്റെ ചുമതലയുളളത്.
യാത്ര ആരംഭിക്കുന്ന സ്‌റ്റേഷനിലോ, യാത്ര അവസാനിക്കുന്ന സ്‌റ്റേഷനിലോ കണ്‍ഫേം, ആര്‍.എ.സി ടിക്കറ്റുളളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ, സ്‌റ്റേഷനില്‍ നിന്നും നേരിട്ടോ റൂം ബുക്ക് ചെയ്യാന്‍ സാധിക്കും.എ.സി, നോണ്‍ എ.സി വിഭാഗങ്ങളില്‍ സിംഗിള്‍ റൂം, ഡബിള്‍ റൂം, ഡോര്‍മെറ്ററി എന്നീ സൗകര്യങ്ങളാണ് റെയില്‍വെ യാത്രക്കാര്‍ക്കായി ഒരുക്കുന്നത്. ഒറ്റയാത്രക്കാരന്‍ മാത്രമെ ഉള്ളെങ്കില്‍ ഡോര്‍മെറ്ററിയോ, സിംഗിള്‍ റൂമോ ആണ് ലഭ്യമാവുക.
റൂമില്‍ അധിക സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യുന്ന സമയത്ത് തെരെഞ്ഞെടുക്കാം. പരമാവധി 48 മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഈ റൂമുകള്‍ വെയ്റ്റിങ് ലിസ്റ്റിലുളള യാത്രക്കാര്‍ക്ക് ലഭ്യമല്ല.
ഐ.ആര്‍.സി.ടി.സി ടൂറിസം വെബ്‌സൈറ്റ് വഴിയാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.സൈറ്റിലെ മെയിന്‍ മെനുവിലെ റിട്ടയറിങ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താണ് പ്രസ്തുത റൂം ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
ഐ.ആര്‍.സി.ടി.സി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം പി.എന്‍.ആര്‍ നമ്പര്‍ രേഖപ്പെടുത്തി സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്യണം.
യാത്ര ആരംഭിക്കുന്ന സ്‌റ്റേഷനിലോ യാത്ര അവസാനിക്കുന്ന സ്‌റ്റേഷനിലെയോ താമസ സൗകര്യം ആവശ്യാനുസരണം തിരഞ്ഞെടുക്കുക. ചെക്ക് ഇന്‍, ചെക്ക് ഔട്ട് തീയതികള്‍, ബെഡ് ടൈപ്പ്, എസി, നോണ്‍ എസി വിവരങ്ങള്‍ രേഖപ്പെടുത്തുക. ലഭ്യത അനുസരിച്ച് റൂം തിരഞ്ഞെടുത്ത് തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ നല്‍കിയാല്‍ പണമടച്ച് റൂം ബുക്ക് ചെയ്യാം.
Comments are closed for this post.