2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് പ്രതിരോധ മരുന്ന് നിര്‍മിക്കാനുള്ള കഴിവ് ഇന്ത്യന്‍ ഫാര്‍മസി രംഗത്തിനുണ്ട്: ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: കൊവിഡിനെതിരേ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും ഗവേഷണത്തിലാണ്. എന്നാല്‍, പ്രതിരോധ വാക്‌സിന്‍ വിഷയ്ത്തില്‍ മറ്റു രാജ്യങ്ങളേക്കാളും കഴിവുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യന്‍ ഫാര്‍മസി രംഗത്തിന് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള കഴിവുണ്ട്. അത് ഒരു രാജ്യത്തിനു വേണ്ടി മാത്രമായിരിക്കില്ല. ഈ ലോകത്തിനു മൊത്തം വേണ്ടിയായിരിക്കണമെന്നും ഗേറ്റ്‌സ് പറഞ്ഞു. ഒരു ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍ ഇന്ത്യ കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. വലിയൊരു വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എന്നാല്‍, ഈ വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ ഫാര്‍മസി രംഗത്തിന് ഇന്ന് സാധ്യമാണ്. മികച്ച കഴിവുള്ളവരും വിതരണശൃംഖലയും നിരവധി മികച്ച മരുന്ന് വാക്‌സിന്‍ കമ്പനികളും ഇന്ത്യയിലുണ്ട്. അതിനാല്‍ ഈ കഴിവുകള്‍ അവര്‍ കൊവിഡ് വാക്‌സിനിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.