ന്യുഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാന്റെ ഭൂപ്രദേശത്ത് വീണത് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവാണിതെന്നും ഖേദകരമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണകുറിപ്പില്‍ അറിയിച്ചു.
മാര്‍ച്ച് ഒന്‍പതിന് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമായത്. വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് വിക്ഷേപിക്കപ്പെട്ടത്. ഹരിയാനയിലെ സിര്‍സ വ്യോമത്താവളത്തില്‍ നിന്നാണ് സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചത്.
Comments are closed for this post.