2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭക്ഷണമോ ശമ്പളമോ ഇല്ല; തൊഴില്‍ ചൂഷണത്തിനെതിരെ പരാതി നല്‍കി മലയാളിയടക്കമുളള ഇന്ത്യക്കാര്‍

റിയാദ്: സൗദി അറേബ്യയില്‍ തലസ്ഥാന നഗരിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ബംബാനില്‍ കൊടിയ തൊഴില്‍ ചൂഷണത്തിനിരയായ ഒന്‍പത് ഇന്ത്യന്‍ തൊഴിലാളികള്‍ പരാതിയുമായി ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചു. മാസ്റ്റേഴ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനി ആര്‍കിടെക്റ്ററല്‍ കോണ്‍ട്രാക്റ്റിംഗ് എന്ന സ്ഥാപനത്തില്‍ പ്ലാസ്റ്ററിംഗ് ജോലിക്കായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ചെയ്യുന്ന ജോലിക്ക് ശമ്പളം നല്‍കാത്തതിനു പുറമെ റൂമിലേക്കുള്ള ജല വിതരണം റദ്ദാക്കുകയും ചെയ്തു. ഭക്ഷണമോ കുടിവെള്ളമോ നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതായും തൊഴിലാളികള്‍ പരാതിയില്‍ പറഞ്ഞു.

നാല് ഉത്തരാഖണ്ഡ് സ്വദേശികളും മൂന്ന് ഉത്തര്‍പ്രദേശുകാരും ഒരു മലയാളിയും ഒരു തമിഴ് നാട്ടുകാരനുമാണ് പരാതിയുമായി എംബസ്സിയെ സമീപിച്ചത്. ഒന്നര വര്‍ഷം മുതല്‍ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികളെ സൗദിയില്‍ എത്തിച്ചിട്ടുള്ളത്. ഒന്നര വര്‍ഷമായി കമ്പനിയില്‍ എത്തിയ മലപ്പുറം സ്വദേശി രഞ്ജുവിെന്റയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടു. നാലുമാസങ്ങള്‍ക്ക് മുമ്പ് എത്തിയ നാല് ഉത്തര്‍ പ്രദേശുകാരായ തൊഴിലാളികള്‍ക്ക് ഇതുവരെ ഇക്കാമ പോലും നല്‍കിയിട്ടില്ല.

തുടക്കം മുതലേ രണ്ടുമാസത്തെ ഇടവേളയില്‍ ആയിരുന്നു ശമ്പളം നല്‍കിയിരുന്നത്. പിന്നീട് അഞ്ചു മാസം വരെ ശമ്പളം ലഭിക്കാതിരുന്നപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു. എംബസ്സിയില്‍ നിന്നും അറിയിപ്പ് ലഭിച്ച കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം തൊഴിലാളികളുടെ താമസ സ്ഥലം സന്ദര്‍ശിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ടത്തിെന്റ അടിസ്ഥാനത്തില്‍ താമസ സ്ഥലത്ത് വെള്ളമെത്തിക്കുയും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവശ്യ സഹായങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

ഷുമേസിയിലെ മിനി സൂപ്പര്‍ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന പെര്‍ഫക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് സഹായത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭിച്ചത്. എംബസ്സിയെ വിവരങ്ങള്‍ ധരിപ്പിച്ചതിെന്റ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്തു. തൊഴില്‍ ചെയ്യുന്നത് നിര്‍ത്തിയ സാഹചര്യത്തില്‍ ഏതുസമയവും റൂമില്‍ നിന്നും സ്‌പോണ്‍സര്‍ ഇറക്കിവിടുമെന്ന ഭയത്തിലാണ് തൊഴിലാളികള്‍ ഓരോ നിമിഷവും കഴിയുന്നത്.

Content Highlights:indian labourers in riyadh files complainton labour exploitation


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.