കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ കുവൈത്തിലേക്കും സൗദിയിലേക്കും ഉള്ള യാത്ര വൈകും. അതിനാല്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍ അറിയിച്ചു. അങ്ങനെയുള്ളവര്‍ക്ക് യാത്രാസൗകര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാരെല്ലാം ഉടന്‍ യാത്രവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് തിരിച്ചുപോകാതെ യു.എ.ഇയില്‍ തന്നെ കഴിയുന്നത്. നേരത്തേ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അതാണ് യാത്രക്കാര്‍ യു.എ.ഇ വഴി യാത്ര ചെയ്തത്. 14 ദിവസം യുഎഇയില്‍ ക്വാറന്റെയ്‌നില്‍ കഴിഞ്ഞ ശേഷമായിരുന്നു യാത്ര തിരിച്ചത്. എന്നാല്‍ യു.എ.ഇ കൂടി യാത്രാനിരോധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇവിടെ എത്തിയ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു.
Comments are closed for this post.