2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പാസ്‌പോര്‍ട്ട്’ സൂക്ഷിച്ചോളൂ; കുവൈത്തിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

‘പാസ്‌പോര്‍ട്ട്’ സൂക്ഷിച്ചോളൂ; കുവൈത്തിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന് രാജ്യം നല്‍കുന്ന രേഖയാണ് പാസ്‌പോര്‍ട്ടെന്നും അത് വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ക്ക് കൈമാറേണ്ടതില്ലെന്നും അത് കൈവശം സൂക്ഷിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കണമെന്നും എംബസി വ്യക്തമാക്കി.

ജീവനക്കാരുടെ പാസ്‌പോര്‍ട്ട് കമ്പനികള്‍ കൈവശം വെക്കുന്നത് കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവിലെ നിയമമനുസരിച്ച് കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി ബോധിപ്പിക്കാവുന്നതാണ്. അതേസമയം ജീവനക്കാര്‍ നേരിട്ട് ആവശ്യപ്പെടുന്ന പക്ഷം കമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് സൂക്ഷിച്ച് വെക്കാനുള്ള അനുമതിയുണ്ടെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.