വാഷിങ്ടണ്‍: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വര്‍ഷമായി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുകയാണ്. ബാള്‍ട്ടിമോര്‍ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കര്‍ണാടകയിലെ ബന്ധുക്കള്‍ പ്രതികരിച്ചു.
Comments are closed for this post.