2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ത്യന്‍ വംശജ മാലാ അഡിഗ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍

വാഷിങ്ടണ്‍: യു.എസില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാലാ അഡിഗയെ നിയമിച്ചു.

ജോ ബൈഡന്റെയും കമല ഹാരിസിന്റെയും പ്രചാരണ കമ്മിറ്റിയിലെ ഉപദേശകയായും മാല പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബൈഡന്‍ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ സൈനിക കുടുംബ ഡയറക്ടറായിരുന്നു അവര്‍.

ഒബാമ ഭരണകൂടത്തിലും ഇവര്‍ പ്രധാനപ്പെട്ട വദവി വഹിച്ചിരുന്നു. അക്കാദമിക്‌സ് പ്രോഗ്രാമിന്റെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അവര്‍. ഗ്ലോബല്‍ വുമണ്‍സ് ഇഷ്യൂസിലെ സ്‌റ്റേറ്റ് സെക്രട്ടറിയായും സീനിയര്‍ അഡൈ്വസറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അസോസിയേറ്റ് അറ്റോര്‍ണര്‍ ജനറലിന്റെ കൗണ്‍സലായിട്ടാണ് ഒബാമ ഭരണകൂടത്തില്‍ മാല അഡിഗ പ്രവര്‍ത്തനം ആരംഭിച്ചത്.

മാല ഇല്ലിനോയി നിവാസിയാണ്. ഷിക്കാഗോയിലെ നിയമ കമ്പനിയില്‍ അവര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.