നാല് രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മംഗോളിയയെ തകര്‍ത്ത് ടീം ഇന്ത്യക്ക് വിജയത്തുടക്കം. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റേയും, ലാലിയന്‍ സുവാല ചാങ്‌തേയുടേയും ഗോളുകളിലാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം വരിച്ചത്.ഒഡീഷയിലെ ബാവസോറില്‍ മരണപ്പെട്ടവര്‍ക്ക് ആദരമറിയിച്ച് കൊണ്ട് ആരംഭിച്ച മത്സരത്തില്‍ കളിയുടെ രണ്ടാം മിനിറ്റില്‍ സഹലിലൂടെയായിരുന്നു ആതിഥേയര്‍ക്കുളള ഇന്ത്യയുടെ ആദ്യ പ്രഹരം. ഛേത്രിക്കായിരുന്നു അസിസ്റ്റ്.
Team India start their Intercontinental Cup campaign with a win over Mongolia! 🇮🇳🇲🇳 pic.twitter.com/EZjICtqnpd
— IFTWC – Indian Football (@IFTWC) June 9, 2023
രണ്ടാം മിനിട്ടില്‍ നേടിയ ആദ്യ ഗോളിന്റെ പ്രഹരം കെട്ടടങ്ങും മുന്‍പെ തന്നെ കളിയുടെ പതിനാലാം മിനിട്ടില്‍ അടുത്ത അടിയും മംഗോളിയക്ക് ലഭിച്ചു. ഇത്തവണ സന്ദേശ് ജിങ്കന്റെ ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയ പന്ത് വലയിലേക്കെത്തിച്ചത് ഛാങ്‌തെയായിരുന്നു.തുടരെ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്ന മംഗോളിയ പിന്നീട് ഉണര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധക്കോട്ടയെ ഭേദിക്കാനായില്ല. മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ മംഗോളിയന്‍ മുന്നേറ്റ നിരക്ക് സാധിച്ചിരുന്നില്ല.
Comments are closed for this post.