2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിറാജ് തോളിലേറ്റി; ഇന്ത്യക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

ഇന്ത്യക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം. ശ്രീലങ്കക്കെതിരെ നടന്ന ഫൈനല്‍ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ സിറാജിന്റെ ബൗളിങ് മികവില്‍ വെറും 50 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏഴ് ഓവര്‍ പന്തെറിഞ്ഞ സിറാജ് 21 റണ്‍സ് വഴങ്ങിയാണ് ലങ്കയുടെ ആറ് വിക്കറ്റുകള്‍ നിലംപതിപ്പിച്ചത്. മത്സരം വിജയച്ചിതോടെ ഇന്ത്യക്ക് എട്ട് ഏഷ്യാ കപ്പ് കിരീടങ്ങളായി.

Content Highlighs: India won asia cup


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.